Wednesday, May 8, 2024
spot_img

സുഗന്ധദ്രവ്യങ്ങളുടെ മറവിൽ മയക്കുമരുന്ന് എത്തുന്നെന്ന് മുന്നറിയിപ്പ്; വിമാന താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് പരിശോധന ഊര്‍ജ്ജിതം

നെടുമ്പാശേരി: സുഗന്ധദ്രവ്യങ്ങളുടേയും ഹെയര്‍ ഓയിലുകളുടേയും കുപ്പികളില്‍ ഹെറോയിന്‍ കൊണ്ടുവരുന്നുവെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടർന്ന് വിമാന താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കി കസ്റ്റംസ്.

അതേസമയം ഇങ്ങനെ കൊണ്ടു വന്ന ഹെറോയിന്‍ അടുത്തിടെ ദില്ലി വിമാന താവളത്തില്‍ പിടികൂടുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ആഫ്രിക്കൻ രാജ്യങ്ങൾ വഴി വലിയ തോതിൽ ഹെറോയിൻ എത്തുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലും നാല് മാസത്തിനിടയില്‍ രണ്ട് തവണ ആഫ്രിക്കന്‍ സ്വദേശികളില്‍ നിന്നും ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles