Saturday, October 3, 2026

സൈബര്‍തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായവും?കൂടുത്തൽ വിവരങ്ങൾ പുറത്ത്

കൊച്ചി: വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസിൽ പോലീസ് അന്വേഷണം ശക്തമാക്കി.നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ കേസിൽ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ലിങ്കണ്‍ ബിശ്വാസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിലായ ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുന്നതായി പൊലീസ് അറിയിച്ചു.കേസിലെ പ്രധാന പ്രതി ലിങ്കണ്‍ ബിശ്വാസ് ആണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. തട്ടിപ്പ് നടത്തിയ പത്ത് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന 75 ലക്ഷം രൂപ മരവിപ്പിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു. മറ്റ് അക്കൗണ്ടിലെ പണം പിന്‍വലിച്ച് വിദേശത്ത് അയച്ചെന്നും പൊലീസ് കണ്ടെത്തി.

ലിങ്കൺ ബിശ്വാസിന്റെ കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഝാർഖണ്ഡ്, മുംബൈ, ഹരിയാന എന്നിവിടങ്ങളിൽ നടത്തിയ അന്വേഷത്തിലാണ് പ്രതികളെ പിടികൂടിയത്. കൊച്ചി സൈബർ പൊലീസ് സംഘം ഉത്തരേന്ത്യയിൽ തുടരുകയാണ്. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ലിങ്കൺ ബിശ്വാസിനെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്ന് എറണാകുളം സൈബര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.അതേസമയം റിട്ട. പ്രൊഫസറായ കാക്കനാട് സ്വദേശിനിയില്‍ നിന്ന് 4.12 കോടി രൂപ വിര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിയെടുത്ത സംഘത്തിലെ സൂത്രധാരന്‍ ബംഗാള്‍ സ്വദേശി ലിങ്കണ്‍ ബിശ്വാസിന് ചൈനീസ്, കംബോഡിയ എന്നി രാജ്യങ്ങളിലെ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു .ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്ത് ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലേക്ക് റിക്രൂട്ട് ചെയ്ത് മലയാളികളെ കബളിപ്പിച്ച കേസില്‍ ലിങ്കണ്‍ ബിശ്വാസിന് പങ്കുണ്ടോ എന്നത് അടക്കം പോലീസ് അന്വേഷിച്ച് വരുന്നുണ്ട് .

Related Articles

Latest Articles