Monday, May 6, 2024
spot_img

പരിപ്പ് ഇവിടെയും വേവും; ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ ഇപ്പോൾ വ്യത്യാസമില്ലാതെ ദാൽ വിഭവങ്ങൾക്ക് ആരാധകരേറുന്നു; ദാൽ ഫ്രൈയും ദാൽ തടുക്കയുമെല്ലാം നന്നായി വേവുന്ന സംസ്ഥാനമായി കേരളവും മാറുന്നു

തിരുവനന്തപുരം: ഉത്തരേന്ത്യൻ ഫ്ലേവറിൽ ജീരകത്തിന്റെയും കടുകെണ്ണയുടെയും മണംപരക്കുന്ന നല്ല ദാൽ തടുക്ക ചിക്കനും മട്ടനും അരങ്ങുവാഴുന്ന കേരളത്തിന്റെ അടുക്കളയിലും പിന്നിലല്ല. തുവരപ്പരിപ്പും, ഉഴുന്നുപരിപ്പും ഉത്തരേന്ത്യൻ രുചിയുമെല്ലാം മലയാളി ഇന്ന് നന്നായി ആസ്വദിക്കുന്നു. റെസ്റ്റോറന്റുകളിലും ഈ വിഭവങ്ങൾക്ക് ആവശ്യക്കാരേറുന്നു. നോൺ വേജ് കറികൾക്കൊപ്പം പിടിച്ചു നിൽക്കാൻ ശക്തരാണ് ഈ ഉത്തരേന്ത്യക്കാരെന്ന് നമ്മളും ഇന്ന് മനസിലാക്കിയിരിക്കുന്നു. വേറിട്ട രുചികൾ ഇഷ്ടപ്പെടുന്നവർക്ക് ദാൽ വഴങ്ങാൻ ബുദ്ധിമുട്ടില്ല. പരിപ്പുകറിയിലും സാമ്പാറിലും വടയിലും എന്നുവേണ്ട നിരവധി കേരളീയ ഭക്ഷണങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ദാൽ.

ഉരുളക്കിഴങ്ങും ദാലും കടുകെണ്ണയും ഉത്തരേന്ത്യൻ ഭക്ഷണ വിഭവങ്ങളെ പരാമർശിക്കാൻ മലയാളികൾ എടുത്തുകാട്ടിയിരുന്ന കാലം കഴിഞ്ഞുപോയി. റെസ്റ്റോറന്റുകളിൽ നോർത്ത് ഇന്ത്യൻ ഭക്ഷണം ഓർഡർ ചെയ്‌തു കഴിക്കുക മാത്രമല്ല. മലയാളികളുടെ അടുക്കളകളിലും ദാൽ ഇന്ന് നന്നായി വേവുന്നുണ്ട്. ദേശ ദേശാന്തരങ്ങൾ കടന്നുള്ള സാംസ്കാരിക വിനിമയത്തിൽ ഇന്ന് ഭക്ഷണ സംസ്‌കാരവുമുണ്ട്. തൊണ്ണൂറുകളിൽ നിന്ന് വണ്ടി കിട്ടാത്തവർക്ക് മാത്രമാണ് പരിപ്പ് ഇവിടെ വേവില്ലെന്ന ധാരണയുള്ളത്.

Related Articles

Latest Articles