Friday, May 3, 2024
spot_img

ക്ഷേത്ര കലകളും, നൃത്തവും പഠിച്ചതിന് മതഭ്രാന്തന്മാർ ഊരുവിലക്കിയ മലപ്പുറത്തുകാരി മൻസിയ വിവാഹിതയായി; വരൻ സംഗീതകാരനായ ശ്യാം കല്യാൺ

മലപ്പുറം:ക്ഷേത്ര കലകളും, നൃത്തവും പഠിച്ചതിന് ഇസ്ലാമിസ്റ്റുകൾ ഊരുവിലക്കിയ മൻസിയ കലാപകാരികൾക്ക് ജീവിതം കൊണ്ട് മറുപടി നൽകി. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മൻസിയയെ സ്വന്തമാക്കിയത്. ചെറുപ്പം മുതൽ മനസ്സിൽ കലയെ നെഞ്ചേറ്റിയ മൻസിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു.

എന്നാൽ ഇസ്ലാമായ പെൺകുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് വാദിച്ച മതമൗലികവാദികൾ മൻസിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ലക്ഷ്യം വച്ചു. അവർ മതശാസനം നൽകി. തുടർന്ന് ക്യാൻസർ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ ഇവർ അനുവദിച്ചില്ല. കലാജീവിതത്തിൽ മതം തടസമാകുമെന്ന കണ്ട മൻസിയ ഇസ്ലാമിക ജീവിത രീതികൾ തന്നെ ഉപേക്ഷിച്ചു.

ആഗ്നേയ എന്ന പേരിൽ നൃത്ത വിദ്യാലയം തുടങ്ങിയ മൻസിയ കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായി ചേർന്നു. അതേസമയം, മതമൗലികവാദികൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും ഇപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാൽ അതെല്ലാം അവഗണിക്കുകയാണ് പതിവെന്നും മൻസിയ പറയുന്നു.

Related Articles

Latest Articles