Monday, April 29, 2024
spot_img

‘കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടന്‍ നീക്കം ചെയ്യണം’ : ഹൈക്കോടതി

കൊച്ചി: തൂങ്ങിക്കിടക്കുന്ന കേബിളുകൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. കൊച്ചി കോര്‍പ്പറേഷന്‍, കെഎസ്ഇബി അടക്കമുള്ളവര്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മുഴുവന്‍ കേബിളുകളും ആരുടേതെന്ന് തിരിച്ചറിയാൻ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു റോഡ് സുരക്ഷാ കമ്മീഷണര്‍ എസ്.ശ്രീജിത്ത് അടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

റോഡുകളിലും പാതയോരങ്ങളിലും അലക്ഷ്യമായി കേബിളുകളും വയറുകളും താഴ്ന്ന് കിടക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ റോഡുകളില്‍ അലക്ഷ്യമായി താഴ്ന്ന് കിടക്കുന്ന കേബിളുകളും വയറുകളും ഇരുചക്രവാഹന യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.

Related Articles

Latest Articles