Friday, January 2, 2026

‘ദശരഥ’ത്തിന്റെ രണ്ടാംഭാഗം എത്തുന്നു? സിബി മലയിൽ പറയുന്നു

മലയാള സിനിമാ ആസ്വാദകർ ഇന്നും ആവേശത്തോടെ കാണുന്ന മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് ദശരഥം. സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, രേഖ, മുരളി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയില്‍ – ലോഹിതദാസ്. തനിയാവര്‍ത്തനം മുതല്‍ സാഗരം സാക്ഷി വരെ, ഏഴ് വര്‍ഷം കൊണ്ട് 14 ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയത്. എലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചത്. അതിൽ പ്രക്ഷകരുടെ ഉള്ളിൽ കയറിക്കൂടിയ ചിത്രമാണ് ദശരഥം.

വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെക്കുറിച്ച് നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ സംസാരിച്ച ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു രണ്ടാംഭാഗം സിബി മലയില്‍ തന്നെ ആലോചിക്കുന്നുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ വീണ്ടും എത്തുകയാണ്. അത്തരത്തിലൊരു പ്രോജക്റ്റ് സംഭവിക്കുമോ എന്ന ചോദ്യത്തിന് സിബി മലയില്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. മാത്രമല്ല ദശരഥം സിനിമയുടെ രണ്ടാംഭാഗത്തിന്‍റെ തിരക്കഥ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സിബി മലയില്‍ പറയുന്നു.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് കൊത്ത്. ഈ ചിത്രത്തിലെ രചയിതാവ് ഹേമന്ദ് കുമാര്‍ തന്നെയാണ് ഇതിന്‍റെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ”താൻ ഹേമന്ദ് കുമാറുമായി ചര്‍ച്ച ചെയ്‍തശേഷം ആദ്യം തിരക്കഥ പൂര്‍ത്തിയാക്കിയത് ദശരഥം സിനിമയുടെ രണ്ടാംഭാഗമാണ്. മാത്രമല്ല അത് ലോഹിക്ക് ആദരാഞ്ജലിയായിക്കൂടി ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ്. അതേസമയം ഞങ്ങളുടെ കഥയില്‍ നെടുമുടി വേണുവിന് വലിയ പ്രാധാന്യമുള്ള വേഷമുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ വേണുച്ചേട്ടനും വലിയ ത്രില്ലിലായിരുന്നു. എന്നാൽ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം”,എന്നും സിബി മലയില്‍ പറയുന്നു.

Related Articles

Latest Articles