Saturday, October 24, 2026

ഭാരതത്തോടുള്ള ഇഷ്ടം വീണ്ടും പ്രകടിപ്പിച്ച് ഡേവിഡ് വാർണർ !സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ഹനുമാൻ ഭഗവാന്റെ ചിത്രം വൈറൽ !

ഇന്ത്യൻ പ്രീമിയർ ലീഗിൽ ദില്ലി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി വിശാഖപട്ടണം സന്ദർശിച്ച ദില്ലി ക്യാപിറ്റൽസിൻ്റെ സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഹനുമാൻ ഭഗവാന്റെ ചിത്രം പങ്കുവച്ചു. “ഇന്ന് നഗരം ചുറ്റിയുള്ള എൻ്റെ ഡ്രൈവിൽ!!” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

സീസണിൽ നിലവിൽ വാർണർ മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിലും താരം തന്റെ മികച്ച ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ . ചെന്നൈ സൂപ്പർ കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ വാർണർ അർദ്ധ സെഞ്ച്വറി നേടിയിരുന്നു.

ഭാരതത്തോടുള്ള ഇഷ്ടം പലപ്പോഴും താരം പ്രകടിപ്പിക്കാറുണ്ട്. മുമ്പ് അല്ലു അർജുൻ ചിത്രമായ പുഷ്പയിലെ ഗാനരംഗത്തിലെ നായകന്റെ ചുവടുകൾ താരം അനുകരിച്ചത് വൈറലായിരുന്നു.

Related Articles

Latest Articles