തിരുവനന്തപുരം : കേരളത്തിലെ ക്ഷേത്രങ്ങളിൽ വർധിച്ചുവരുന്ന സാമ്പത്തിക ക്രമക്കേടുകളിലും ഭരണപരമായ വീഴ്ചകളിലും ഹിന്ദു ധർമ്മ പരിഷത്ത് സംഘടിപ്പിക്കുന്ന സംവാദം നാളെ വൈകുന്നേരം 5 മണിക്ക് പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിന് എതിർവശത്തുള്ള മഹാശിവലിംഗ ഘോഷയാത്ര ഹാളിൽ (മുരുകഭക്ത സംഗമം സ്വാഗത സംഘം) വച്ച് നടക്കും. ‘ക്ഷേത്രങ്ങളിലെ പകൽകൊള്ള!!! ഉത്തരവാദിയാര് ? പരിഹാരമെന്ത്?’ എന്ന വിഷയത്തിൽ അധിഷ്ഠിതമായായിരിക്കും ചർച്ച പുരോഗമിക്കുക.
വിഷയം അവതരിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജി മഹേന്ദ്രകുമാർ, മാദ്ധ്യമപ്രവർത്തകനും തത്ത്വമയി നെറ്റ്വർക്ക് ഓപ്പറേഷൻ ഹെഡുമായ സനോജ് നായർ, ശബരിമല ആചാര സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ജി. പൃഥ്വിപാൽ, മാദ്ധ്യമപ്രവർത്തകനായ ശ്യാം ബാബു കോറോത്ത് (ജനം ടിവി) എന്നിവർ പങ്കെടുക്കും.
ക്ഷേത്രഭരണത്തിലെ സുതാര്യത ഉറപ്പാക്കുക, സാമ്പത്തിക ദുരുപയോഗങ്ങൾ തടയുക, അതിലൂടെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വിഷയം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

