baby dead
കാഞ്ഞിരപ്പള്ളി: നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കികൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. അതിന് സഹായിച്ചത് മുതിര്‍ന്ന കുട്ടിയാണെന്നും അവർ സമ്മതിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. അതേ സമയം കുഞ്ഞിനെ കൊലപ്പെടുത്താന്‍ സഹായിച്ച ഇവരുടെ മുതിര്‍ന്ന കുട്ടിയും കേസില്‍ പ്രതിയായേക്കും എന്നാണ് പൊലീസ് പറയുന്നത്. ഇടക്കുന്നം മുക്കാലി മരൂര്‍മലയില്‍ നിഷയാണ് കേസില്‍ അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്, ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കുഞ്ഞ് അബദ്ധത്തിൽ കൈയിൽ നിന്നു വെള്ളത്തിൽ വീണു മരിച്ചതാണെന്നാണു നിഷ വ്യാഴാഴ്ച പൊലീസിനു മൊഴി നൽകിയത്. എന്നാൽ കുഞ്ഞിനെ വെള്ളത്തിലിട്ടു കൊന്നതാണെന്നു കുട്ടികളിൽ ഒരാൾ പൊലീസിനു മൊഴി നൽകി. തുടർന്നു വീണ്ടും ചോദ്യം ചെയ്തപ്പോൾ നിഷ കുറ്റം സമ്മതിച്ചു. ഞായറാഴ്ചയാണ് നിഷയ്ക്ക് കുഞ്ഞു ജനിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം.
സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണിത്. ദാരിദ്ര്യം മൂലം കുട്ടിയെ വളർത്താൻ കഴിയില്ലെന്ന ഭീതിയും നാട്ടുകാരുടെ പരിഹാസവും ഭയന്നാണ് കുഞ്ഞിനെ ശുചിമുറിയിലെ കന്നാസിലെ വെള്ളത്തിലിട്ടു കൊന്നതെന്നു നിഷ പറഞ്ഞു. ഒരുവശം തളർന്നു പോയ താൻ മുതിർന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിലിട്ടതെന്നും നിഷ പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.
ഇടതു കാലിന്റെ ശേഷിക്കുറവും ദാരിദ്ര്യവും മൂലവും കുട്ടിയെ വളർത്താൻ ബുദ്ധിമുട്ടുമെന്ന് നിഷ പൊലീസിനോട് പറഞ്ഞു. നാട്ടുകാരിൽ നിന്നുള്ള പരിഹാസവും ഭയന്നു. നാളുകളായി ഇവർ നാട്ടുകാരിൽ നിന്ന് അകന്നാണു കഴിയുന്നത്. ജോലിക്കു പോയതിനാൽ കുഞ്ഞിനെ കൊന്ന വിവരം അറിഞ്ഞില്ലെന്നു സുരേഷ് മൊഴി നൽകി.
നിഷയ്ക്ക് പ്രസവ ശേഷം വേണ്ടത്ര ശുശ്രൂഷ ലഭിച്ചില്ലെന്നു വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് റിമാൻഡ് ചെയ്ത നിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് 5 കുട്ടികളെ പൊലീസ് ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു.
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…