Wednesday, September 30, 2026

ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ഞെട്ടൽ മാറാതെ നാട്ടുകാർ

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂര്‍ രാജേഷ് ഭവനത്തില്‍ രാജേഷിന്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ചുരത്തില്‍ കണ്ടെത്തിയത്.

ബസ് യാത്രക്കാരാണ് ചുരത്തിലെ ഒമ്പതാം വളവിന് സമീപമുള്ള വനപ്രദേശത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബൈലില്‍ നിന്നാണ് തിരിച്ചറിയുന്നതിനുള്ള നമ്പർ ലഭിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles