Saturday, December 20, 2025

നടൻ വിനോദ് തോമസിന്റെ മരണം; കാറിൽ തകരാർ കണ്ടെത്താനായില്ല, കൂടുതൽ അന്വേഷണത്തിന് പോലീസ്

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന്. വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയ കാറിൽ ഫൊറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ യാതൊരു തകരാറും കണ്ടെത്താൻ കഴിഞ്ഞില്ല. വിദഗ്ധരായ മെക്കാനിക്കൽ എൻജിനീയർമാരെ എത്തിച്ച് കാർ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് പാമ്പാടിയിലെ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണു മീനടം കുറിയന്നൂർ സ്വദേശിയായ നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ കാറിനുള്ളിൽ കാർബൺ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിനോദിന്റെ സംസ്കാരം ഇന്ന് 2ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ നടക്കും.

Related Articles

Latest Articles