Saturday, January 10, 2026

പ്രതിക്ക് വധശിക്ഷ; യുവാവിനെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ കേസ് ,ജിദ്ദ ക്രിമിനൽ കോടതിയുടെ വിധി

റിയാദ്: യുവാവിനെ മനഃപൂർവം കൊലപ്പെടുത്തിയ കേസിൽ സുഹൃത്തിനു വധ ശിക്ഷ.സൗദി എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന ബന്ദര്‍ ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.യുവാവിനെ കാറിനകത്തു അടച്ചിട്ടു പെട്രോൾ ഒഴിക്കുകയും തുടർന്ന് വാഹനത്തിനു തീ കൊളുത്തുകയുമായിരുന്നു.കൊല്ലപ്പെട്ട വ്യക്തിയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. പ്രതിക്കെതിരെ ജിദ്ദ ക്രിമിനല്‍ കോടതി വധ ശിക്ഷയ്ക്കു വിധിച്ചു.
വിചാരണ പൂര്‍ത്തിയാക്കിയ ജിദ്ദ ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചുവെന്ന് സൗദി അഭിഭാഷകന്‍ അബ്‍ദുല്‍ അസീസ് അല്‍ ഖുലൈസി സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയില്‍ പറഞ്ഞു.

ഗുരതരമായി പൊള്ളലേറ്റ യുവാവ് കാറിനുള്ളില്‍ വെന്തുമരിക്കുകയായിരുന്നു.. മരണവെപ്രാളത്തില്‍ പിടയുന്നതിനിടെ താന്‍ എന്ത് തെറ്റാണ് ചെയ്‍തതെന്ന് വിളിച്ച് ചോദിച്ച് ബന്ദര്‍ അല്‍ഖര്‍ഹദി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ വിധിച്ചതില്‍ സംതൃപ്‍തിയുണ്ടെന്ന് ബന്ദര്‍ അല്‍ ഖര്‍ഹദിയുടെ പിതാവ് ത്വാഹ അല്‍ അര്‍ഖര്‍ദി പറഞ്ഞു.

Related Articles

Latest Articles