തൃശൂര്‍: കിഴക്കമ്പലത്തെ ട്വന്‍റി20 പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യഹർജിയില്‍ കോടതി തള്ളി. അഡീഷണൽ ജില്ല കോടതിയാണ് വിധിപറഞ്ഞത്. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു മുമ്പ് കേസ് പരിഗണിച്ചിരുന്നത്. പട്ടികജാതി/വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരമുള്ള കേസിൽ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കോടതി വീഴ്ച വരുത്തിയതായി ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകരായ നാല് പേരാണ് പ്രതികള്‍.

