Monday, April 29, 2024
spot_img

മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഡാലോചന നടത്തി: ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ മഹാരാഷ്ടയിലെ മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ സംസ്ഥാന ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്​. ഇതിന്റെ തെളിവായി ചില വീഡിയോ ദൃശ്യങ്ങളും ബി.ജെ.പി പുറത്ത്​ വിട്ടിട്ടുണ്ട്​.

പാര്‍ട്ടി നേതാവായ ഷെഹ്‌സാദ് ജയ് ഹിന്ദാണ്​ ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മാത്രമല്ല മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവ് ഗിരീഷ് മഹാജനെതിരെ 2018-ല്‍ വ്യാജക്കേസ് ഉണ്ടാക്കിയിരുന്നു. ഗൂഢാലോചന, പിടിച്ചുപറി, മോഷണം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 14 ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവീണ്‍ ചവാന്‍ വ്യക്തിപരമായി എഫ്‌.ഐ.ആര്‍ തയ്യാറാക്കി.

തുടർന്ന് സംസ്ഥാന അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ റെയ്ഡുകള്‍ ആസൂത്രണം ചെയ്ത് മഹാജനെ കേസില്‍ കുടുക്കാന്‍ വ്യാജ തെളിവുകളുണ്ടാക്കിയെന്നും ഫഡ്നാവിസ് ആരോപിച്ചു. അഭിഭാഷകന്‍ പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഗൂഢാലോചനയുടെ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് തെളിവായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സമര്‍പ്പിച്ചുവെന്ന് ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles