Tuesday, May 7, 2024
spot_img

ആയിഷ രഹനെയുടേത് അന്ധവിശ്വാസ കൊലപാതകം; അമ്മയ്ക്ക് മാനസിക രോഗമില്ലെന്ന് കണ്ടെത്തൽ

കോഴിക്കോട്: കോഴിക്കോട് അമ്മ കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടേത് അന്ധവിശ്വാസ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപ്പെടുത്തിയത്.
സംഭവമുണ്ടാകുമ്പോൾ ആയിഷയും, അമ്മ സമീറയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. നാട്ടുകാർ പറഞ്ഞതനുസരിച്ചാണ് പോലീസ് അമ്മയെ കസ്റ്റഡിയിലെടുക്കുന്നത്. ഇതിനുശേഷം ഇവരെ വിശദമായി പോലീസ് ചോദ്യംചെയ്തിരുന്നു.

എന്നാൽ കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കൂടുതൽ അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles