Wednesday, November 18, 2026

ദില്ലിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനില്‍ ക​ണ്ടെത്തി

ദില്ലി: ദില്ലിയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനില്‍ ക​ണ്ടെത്തി. തിങ്കളാഴ്ച ചിരാഗ് ദില്ലിയിലുള്ള വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മൈക്രോവേവ് ഓവനില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.

അയല്‍വാസിയാണ് മരണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് വൈകുന്നേരം അഞ്ച് മണിയോടെ കുഞ്ഞിന്റെ മരണത്തെക്കുറിച്ച്‌ ദില്ലി പോലീസിന് വിവരം ലഭിയ്ക്കുകയായിരുന്നു. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Articles

Latest Articles