Sunday, May 19, 2024
spot_img

കറൻസികളിൽ മഹാത്മാ ഗാന്ധിയോടൊപ്പം ഹിന്ദു ദൈവങ്ങളായ ലക്ഷ്മി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ വേണം!! ഈ ആശയം ഉള്ളിൽ തോന്നിയത് ദീപാവലി ദിനത്തിൽ ലക്ഷ്മീ പൂജ നടത്തുമ്പോൾ: രാജ്യത്തിന് ഐശ്വര്യം വരാൻ അത്യാവശ്യമാണെന്ന് അരവിന്ദ് കെജ്രിവാൾ; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി ദില്ലി മുഖ്യമന്ത്രി

ദില്ലി: ഇന്ത്യൻ കറൻസികളിൽ മഹാത്മാ ഗാന്ധിയോടൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ചേർക്കണമെന്ന് ദില്ലി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന് ഐശ്വര്യം വരാൻ ലക്ഷ്മിദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ചേർക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടായാൽ സമ്പദ് വ്യവസ്ഥ കൂടുതൽ മെച്ചപ്പെടുമെന്നും ആംആദ്മി അദ്ധ്യക്ഷൻ പറഞ്ഞു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കറൻസികളിൽ ചേർക്കാൻ കെജരിവാൾ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയായിരുന്നു.

ദീപാവലി ദിനത്തിൽ ലക്ഷ്മീ പൂജ നടത്തുമ്പോൾ തനിക്ക് തോന്നിയ ആശയമാണിതെന്നും കേന്ദ്രസർക്കാരിനെ ഇത് അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും വാർത്താസമ്മേളനത്തിനാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുർബലമായിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ ദരിദ്രരാണ്, രാജ്യം ഇന്നും വികസിച്ചുകൊണ്ടിരിക്കുന്നു, ഇന്ത്യ ഒരു സമ്പന്ന രാജ്യമായി മാറണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യക്കാരും സമ്പന്ന കുടുംബങ്ങളായി മാറണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി നാം വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്.

സ്‌കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കേണ്ടതുണ്ട്. ഞങ്ങളും ശ്രമിക്കുന്നു, പക്ഷേ ഫലം വരുന്നില്ല.ഇതിനായി നമ്മൾ പല വിധത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ഫലം വരൂ.

എല്ലാവരും ലക്ഷ്മിദേവിയെയും ഗണപതിയെയും ആരാധിക്കണം. ബിസിനസുകാർ അവരുടെ ഓഫീസുകളിലും മുറികളിലും ശ്രീലക്ഷ്മിയുടെയും-ഗണേശന്റെയും വിഗ്രഹങ്ങൾ സൂക്ഷിക്കുന്നു. അതിനാൽ ഇന്ത്യൻ കറൻസിയിൽ ലക്ഷ്മി ദേവിയുടേയും ഗണപതിയുടെയും ചിത്രം അച്ചടിക്കണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

കറൻസിയിൽ ഗാന്ധിജിയുടെ ചിത്രം അതേപടി തുടരണം, എന്നാൽ മറുവശത്ത് ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം വേണം. അങ്ങനെ സമ്പദ്സ്ഥവ്യവസ്ഥയ്‌ക്ക് അവരുടെ അനുഗ്രഹം ലഭിക്കും. പ്രതിബന്ധങ്ങളെ നശിപ്പിക്കുന്നവനായാണ് ഗണപതിയെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നായിരുന്നു അദ്ദേഹം ഉന്നയിച്ച പരാമർശം.

Related Articles

Latest Articles