Sunday, May 5, 2024
spot_img

കലാപകാരികൾ രാജ്യദ്രോഹികൾ തന്നെ; യുഎപിഎയും ഗൂഢാലോചന കുറ്റവും ചുമത്തി

ദില്ലി: റിപ്പബ്ലിക്ക് ദിനത്തിൽ ദില്ലിയിലും ചെങ്കോട്ടയിലും ഉണ്ടായ സംഘർഷത്തിലെ ഗൂഢാലോചനയിൽ അന്വേഷണം നടത്തും. സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ദില്ലി പൊലീസ് കേസെടുത്തു.

സംഭവത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കർഷക സംഘടനാ നേതാക്കളുടെ പങ്കും അന്വേഷിക്കും. കലാപകാരികൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസിന് നിർദേശം നൽകിയി. പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ദില്ലിക്കകത്ത് പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്മാരകം അക്രമിച്ച് രാജ്യന്തര തലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കാനും ആസൂത്രിത ശ്രമം നടന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

ദില്ലി പൊലീസിലെ സ്പെഷ്യല്‍ സെല്ലിനാണ് അന്വേഷണച്ചുമതല. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറ് കര്‍ഷക സംഘടന നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയതായാണ് സൂചന. ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ ചെങ്കോട്ടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനും ജില്ലാകളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കര്‍‌ഷകരെ ഒഴിപ്പിക്കാനുള്ള നീക്കം നടത്തുകയാണ്. എന്നാൽ അറസ്റ്റിന് വഴങ്ങില്ലെന്നും സമരവേദി ഒഴിയില്ലെന്നും ഉള്ള നിലപാടിലാണ് കർ‌ഷക നേതാക്കൾ.

Related Articles

Latest Articles