Friday, March 29, 2024
spot_img

കോളേജ് അഡ്മിഷന്റെ പേരിലും പണം തട്ടിച്ച് രാഹുൽ ശിഷ്യന്മാർ; തിരികെ ചോദിച്ചപ്പോൾ ഭീഷണി; ഓഡിയോ വൈറൽ

ഉത്തർപ്രദേശ് : ബുണ്ടേൽഖണ്ഡ് സർവ്വകലാശാലയിൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ എസ് യു ഐയുടെ ഭാരവാഹികൾ പണം തട്ടിയതായി പരാതി. പണം തിരികെ ചോദിച്ചപ്പോൾ ഇവർ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. എൻ എസ് യു ഐ ദേശീയ കോഡിനേറ്റർ അഭിഷേക് പ്രതാപ് സിംഗ്, ബുണ്ടേൽഖണ്ഡ് സർവ്വകലാശാല എൻ‌എസ്‌യുഐയുടെ പ്രസിഡന്റ് അഭിഷേക് സിങ്ങുമാണ് പണം തട്ടിയതായി പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ ഉദ്ദേശിച്ച കാർഷിക കോഴ്സുകളിലേക്ക് അഡ്മിഷൻ ലഭിക്കാതെ വന്നപ്പോൾ വിദ്യാർത്ഥികൾ തിരികെ പണം ചോദിച്ചു. പണം തിരികെ ചോദിച്ചപ്പോൾ കോൺഗ്രസ് വിഭാഗം നേതാവായ അഭിഷേക് പ്രതാപ് സിംഗ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി.

അതേസമയം എൻ എസ് യു ഐ ഭാരവാഹികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ബുണ്ടേൽഖണ്ഡ് സർവകലാശാലയിൽ വിദ്യാർഥികളിൽനിന്ന് പണം വാങ്ങിയത് തീർത്തും അധാർമ്മികമാണെന്ന് എബിവിപി തുറന്നടിച്ചു. “കൈക്കൂലി വാങ്ങി, പ്രവേശനം ഉറപ്പാക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്നത് എൻ‌എസ്‌യുഐയുടെ അഴിമതികളുടെയും വഞ്ചനാപരമായ നടപടികളുടെയും മഞ്ഞുമലയുടെ ഒരു സൂചന മാത്രമാണ്. ”എന്നും എബിവിപി ചൂണ്ടിക്കാട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles