Sunday, January 11, 2026

ദില്ലിയില്‍ ദുരൂഹസാഹചര്യത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

ദില്ലി : പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തു നടക്കുന്ന കലാപത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് വിഭാഗത്തിലെ അങ്കിത് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ദില്ലിയിലെ ചാന്ദ്ബാഗ് മേഖലയിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

റോഡരികിലെ ഒരു ഓടയില്‍ നിന്നാണ് ഇരുപത്താറു വയസുള്ള അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയത്. ജനക്കൂട്ടത്തിന്റെ കല്ലേറിലാണ് ഇദ്ദേഹം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Latest Articles