Thursday, May 16, 2024
spot_img

അന്തരീക്ഷ മലിനികരണത്തിൽ വലഞ്ഞ് തലസ്ഥാന നഗരം, ദില്ലിയിൽ മലിനീകരണ തോത് ഏറ്റവും മോശമായ അവസ്ഥയിൽ തുടരുന്നു

ദില്ലി : വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി. എന്നിരുന്നാലും ഇന്നും ഗുരുതര വിഭാഗത്തിൽ തന്നെ തുടരുകയാണ്. നഗരത്തിന്റെ മൊത്തത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സ് 309 ആണ്. ദേശീയ തലസ്ഥാനത്തെ ആകെ എ ക്യു ഐ കഴിഞ്ഞ ദിവസം 329 ആയിരുന്നു. ഇതിൽ നിന്നും നേരിയ പുരോഗതിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

ദേശീയ വായു ഗുണനിലവാര സൂചിക കാണിക്കുന്ന സർക്കാർ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌ത മോണിറ്ററിംഗ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ദില്ലി യൂണിവേഴ്‌സിറ്റി ഏരിയയിലെ എ ക്യു ഐ 355 ആണ്. അതേസമയം, എസ് എ എഫ് എ ആർ -ഇന്ത്യ (System of Air Quality and Weather Forecasting And Research) പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയ തലസ്ഥാന മേഖലയുടെ ഭാഗമായ നോയിഡയിൽ ആകെ AQI 392 രേഖപ്പെടുത്തിയപ്പോൾ ഗുരുഗ്രാമിൽ ഇത് 313 ആണ്.

Related Articles

Latest Articles