Friday, May 17, 2024
spot_img

സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരാന്‍ സാധ്യത, മുന്നറിയിപ്പ് ;മന്ത്രിമാർ വിദേശത്ത് സുഖവാസത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരാന്‍ സാധ്യതയെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. ഡിസംബര്‍ ആദ്യത്തോടെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഡെങ്കിയും വൈറല്‍പ്പനികളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ 2020 ല്‍ ഡെങ്കി പടരാനുള്ള സാധ്യതാറിപ്പോര്‍ട്ടുകളെ ശരിവയ്‌ക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനവും വൈറസുകളുടെ തുടര്‍ച്ചയായ ആക്രമണ സ്വഭാവവുമാണ്‌ വരും വര്‍ഷം കേരളത്തില്‍ ഡെങ്കിപ്പനി പടരാന്‍ സാധ്യത കല്‍പ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2017 ലാണ്‌ കേരളത്തില്‍ ഡെങ്കിപ്പനി രൂക്ഷമായത്‌. ഒപ്പം ചിക്കുന്‍ഗുനിയയും വ്യാപകമായി. 2017ല്‍ ഡെങ്കി വ്യാപകമായ പ്രദേശങ്ങളില്‍ മൂന്ന്‌ വര്‍ഷം കഴിയുമ്പോൾ വീണ്ടും പടരാമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം.എന്നാൽ സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും മെല്ലെപോക്കിലാണ് , മന്ത്രിമാരുടെ വിദേശയാത്രകൾക്കാണ് ഇപ്പോൾ സർക്കാരിന്റെ പ്രഥമ പരിഗണന

Related Articles

Latest Articles