Thursday, October 1, 2026

ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത; യുവാവിന് വിവാഹ മോചനം നൽകി കോടതി

റായ്പൂര്‍: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ജീവിതത്തില്‍ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി യുവാവിന്​ വിവാഹമോചനം അനുവദിച്ച് (High Court) കോടതി. ആരോഗ്യകരമായ ദാമ്പത്യത്തിന് ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ പി സാം കോശി, പാര്‍ത്ഥ പ്രതിം സാഹു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ഈ കേസില്‍ ഭാര്യ ക്രൂരത ചെയ്തിട്ടുണ്ട് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരിക ബന്ധം അനിവാര്യമാണ്. കഴിഞ്ഞ 10 വര്‍ഷമായി ദമ്പതികള്‍ തമ്മില്‍ ശാരീരിക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഇത് പരാതിക്കാരനോട് ഭാര്യ ക്രൂരമായാണ് പെരുമാറിയത് എന്നാണ് കാണിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

വിവാഹത്തിന് ശേഷം 2008 ല്‍ തീജ് ഉത്സവത്തിന് സ്വന്തം നാട്ടിലേക്ക് പോയ ഭാര്യ രക്ഷാബന്ധന് ശേഷമാണ് ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയത്. 2010 ല്‍ വീണ്ടും സ്വദേശത്തേക്ക് പോയ ഇവര്‍ പിന്നീട് 2014വരെ പ്രധാന ഉത്സവങ്ങള്‍ക്കോ ജന്മദിനങ്ങള്‍ക്കോ പോലും ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയിരുന്നില്ല. ഹിന്ദു വിവാഹ നിയമ പ്രകാരമാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹ നിയമ പ്രകാരം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ 2017 ഡിസംബര്‍ 13-ന് കുടുംബ കോടതി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. ഇതിനെതിരെ ഛത്തീസ്ഗഡ് ഹൈകോടതിയില്‍ നല്‍കിയ അപ്പീലിലാണ്​ ഇപ്പോള്‍ വിധിവന്നത്​.

Related Articles

Latest Articles