Monday, October 26, 2026

ഡെപ്യൂട്ടി തഹസിൽദാരെ ആക്രമിച്ച കേസ് ! എകെഎം അഷ്‌റഫ് എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ; വിധിക്കെതിരെ അപ്പീൽ പോകുമെന്ന് എംഎൽഎ

കാസർഗോഡ് : ഡെപ്യൂട്ടി തഹസിൽദാരെ മർദിച്ച കേസിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന് തടവ് ശിക്ഷ വിധിച്ച് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഒരു വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാരെ മർദിച്ചുവെന്നാണ് കേസ്. എന്നാൽ സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പ്രതികരിച്ചു.

2010 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പേരു ചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്ത് താമസിക്കുന്ന മെെസൂരു സ്വദേശി മുനാവു‌ർ ഇസ്മായിലിന്റെ അപേക്ഷ മെെസൂരുവിൽ നിന്നുള്ള വോട്ടർപട്ടിക വിടുതൽ രേഖ ഇല്ലെന്ന കാരണത്താൽ ഡെപ്യൂട്ടി തഹസിൽദാർ എ ദാമോദരൻ നിരസിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട രേഖ ഹാജരാക്കിയാൽ പേരു ചേർക്കാൻ അവസരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തുടർന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ കെ എം അഷ്‌റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുള്ള കജ, ബഷീർ കനില തുടങ്ങിയ 35 പേർ ചുറ്റും കൂടി കസേരയിൽ നിന്ന് തള്ളിയിട്ട് മർദിച്ചുവെന്നാണ് കേസ്.

Related Articles

Latest Articles