Sunday, October 25, 2026

തിരൂരിൽ ഡെപ്യൂട്ടി തഹസിൽദാർ നാട് വിട്ടത് ബ്ളാക്ക് മെയിലിങ് കാരണം ! പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയ 3 പേർ അറസ്റ്റിൽ

തിരൂരിൽ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ബ്ളാക് മെയിലിങ് മൂലമാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബ് നാട് വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിലായി. ചാലിബ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പെടുത്തി ഇവർ പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

ബുധനാഴ്ച മുതലാണ് മാങ്ങാട്ടിരി പൂക്കൈത സ്വദേശിയും ഡെപ്യൂട്ടി തഹസില്‍ദാരുമായ പി.ബി. ചാലിബിനെ കാണാതായത്. രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോയ ചാലിബ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായത് എന്നായിരുന്നു ആദ്യ സംശയം.

പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെ ചാലിബ് തിരികെ വീട്ടിലെത്തുകയായിരുന്നു.

Related Articles

Latest Articles