Monday, May 20, 2024
spot_img

സാധാരണക്കാരന്റെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ടുള്ളതല്ല വികസനം;വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ വിവേക് ​ഗോപൻ

സാധാരണക്കാരന്റെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ടുള്ളതല്ല വികസനമെന്ന് സിനിമ – സീരിയൽ താരം വിവേക് ​ഗോപൻ. വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു താരം. ഇത് പുതിയ ഭാരതമാണെന്നും സാധാരണക്കാരന്റെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ടുള്ളതല്ല വികസനമെന്നുമാണ് വിവേക് ​ഗോപൻ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ജീവിതത്തിന്റെ യാത്രയിൽ എന്നും ഓർമ്മിക്കാൻ ഒരു യാത്ര കൂടി. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയർമാർ നിർമിച്ച MADE IN INDIA ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത്‌ പുതിയ ഭാരതം. വികസനത്തെ ആരും എതിർകുന്നില്ല, അത് പക്ഷെ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചുകൊണ്ട് ആവരുത്.

Related Articles

Latest Articles