Tuesday, October 13, 2026

ബൈക്ക് ജെസിബിയിൽ ഇടിച്ചുകയറി അപകടം; പത്തനംതിട്ടയില്‍ വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

അടൂർ: ബൈക്ക് ജെസിബിയിൽ ഇടിച്ച് അപകടം. പത്തനംതിട്ട തേപ്പുപാറയിലാണ് സംഭവം. അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. എഴംകുളം സ്വദേശി അംജിത് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന നൂറനാട് സ്വദേശി നിതിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിൽ ജലനിധി പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തിരുന്ന ജെസിബിയിലേക്കാണ് ബൈക്ക് ഇടിച്ചു കയറിയത്. കൊടുമൺ എസ്എൻഐടിയിലെ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Latest Articles