Sunday, May 19, 2024
spot_img

മരംമുറിക്കേസ് പ്രതികൾ ഭീഷണിപ്പെടുത്തുന്നു, ജയിലിൽ ചോദ്യംചെയ്യലിനിടയിലും ഭീഷണിപ്പെടുത്തി; പരാതി നൽകി ഡിഎഫ് ഒ ധനേഷ് കുമാര്‍

തിരുവനന്തപുരം: മരംമുറിക്കേസ് പ്രതികളില്‍ നിന്ന് ഭീഷണിയെന്ന് ഡിഎഫ് ഒ ധനേഷ് കുമാര്‍. ഇതുസംബന്ധിച്ച് എഡിജിപി ശ്രീജിത്തിന് ധനേഷ് കുമാര്‍ പരാതി നല്‍കി. ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു. മരം മുറി അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു ധനേഷ്. അതിനിടെ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, ഫയൽ വനംമന്ത്രിക്ക് തിരിച്ചയത്. ഇ – ഓഫീസ് ഫയലുകളുടെ വിവരം പാലാ മാധ്യമങ്ങളും ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം മരംമുറിക്കേസിലെ ധർമ്മടം ബന്ധം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരം മുറിക്കേസ് അട്ടിമറിച്ചതിന്‍റെ തെളിവുകൾ പുറത്ത് വന്നിട്ടും പ്രതികൾക്കൊപ്പം ഒത്തുകളിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ. വനംവകുപ്പ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് വനംമന്ത്രിയുടെ നിലപാട്. എന്നാൽ ഫോൺ രേഖ പുറത്ത് വന്നതോടെ മരംമുറിയിലെ ധർമ്മടം ബന്ധം വ്യക്തമായെന്നും പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

മരംമുറി അട്ടിമറിയിലെ ധർമ്മടം ബന്ധം തെളിയിക്കുന്ന ഫോൺരേഖകൾ പുറത്തായിട്ടും നടപടി എടുക്കേണ്ട വനംവകുപ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ ടി സാജനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് വനം വിജിലൻസ് മേധാവിയും എപിസിസിഫും എൻടി സാജനും മരംമുറികേസിലെ പ്രതികളും തമ്മിലെ ബന്ധം വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. ശക്തമായ നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ഉണ്ടായത് സ്വാഭാവിക സ്ഥലം മാറ്റം മാത്രമായി സാജനെതിരായ നടപടി. പ്രതികളും സാജനും, പ്രമുഖ മാധ്യമപ്രവർത്തകനും തമ്മിൽ സംഘമായി പ്രവർത്തിച്ചെന്ന് കാണിക്കുന്ന ഫോൺരേഖകൾ പുറത്ത് വന്നിട്ടും വനംവകുപ്പിന് അനക്കമില്ല.

എന്നാൽ പ്രതികളും മാധ്യമപ്രവർത്തകനും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത് ജൂൺ 29നായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles