Friday, May 17, 2024
spot_img

ധോണിയെ വിമർശിച്ച സച്ചിനെ കടന്നാക്രമിച്ച് ധോണി ആരാധകർ

ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ വിമർശിച്ച സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിനെ കടന്നാക്രമിച്ച് ധോണി ആരാധകർ. സച്ചിന്റെ വിമർശനം പുറത്തായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണി ആരാധകർ സംഘടിതമായി രംഗത്തെത്തിയത്.

90 റൺസിലെത്തിയാൽ സെഞ്ചുറിയിലേക്കെത്താൻ വളരെയധികം പന്തുകളെടുത്തിരുന്ന താരമാണ് സച്ചിനെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളിലേറെയും. സച്ചിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് താരത്തിന്റെ ആരാധകരും രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തി.

Related Articles

Latest Articles