Saturday, May 18, 2024
spot_img

പ്രതി ചികിത്സ തേടി? ; കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധന

കണ്ണൂർ : ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിലെ D-1 കോച്ചിൽ യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പോലീസ് പുറത്ത് വിട്ട പ്രതിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായി റിപ്പോർട്ട് . രേഖാചിത്രം പുറത്ത് വിട്ടതിന് തൊട്ട് പിന്നാലെയാണ് ഇക്കാര്യം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. ഇതിനെത്തുടർന്ന് പോലീസ് ജില്ലാ ആശുപത്രിയിലെത്തി പരിശോധനനടത്തി. ഡോക്‌ടറുടെയും നഴ്സിന്റെയും മൊഴിയെടുത്തിട്ടുണ്ട്.

കേസിലെ ദൃക്സാക്ഷിയായ റാസിക്കിന്റെ സഹായത്തോടെ തയാറാക്കിയ രേഖാചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. എലത്തൂർ പൊലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.

Related Articles

Latest Articles