Sunday, June 16, 2024
spot_img

ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് മുമ്പ് തെന്നിമാറി; ടയർ ചെളിയിൽ പുതഞ്ഞു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ജോർഹട്ട്: ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് മുമ്പ് റൺവേയിൽ നിന്ന് തെന്നിമാറി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലായിരുന്നു അപകടം സംഭവിച്ചത്. കൊൽക്കത്തയിലേക്ക് പോകാൻ ഒരുങ്ങിയ വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറി ചെളിയിൽ പുതഞ്ഞ് പോയത്. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല.

സംഭവം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഇൻഡിഗോ വ്യക്തമാക്കി.

യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

Related Articles

Latest Articles