Friday, May 24, 2024
spot_img

നീറ്റ് പരീക്ഷ വിവാദം: അടുത്തയാഴ്ച പൊതുതാല്‍പ്പര്യ ഹർജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം എന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിക്കുക. പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും അതോടൊപ്പം സൗജന്യ കൗൺസലിംഗ് നൽകണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

Related Articles

Latest Articles