Sunday, September 27, 2026

കെഎസ്ആ‍ര്‍ടിസി ബസിൽ നിന്നും ഡീസൽ മോഷണം;കൊല്ലത്ത് ഡ്രൈവര്‍ പിടിയിൽ

കൊല്ലം: കെഎസ്ആ‍ര്‍ടിസി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവറെ പിടികൂടി.കിളികൊല്ലൂർ സ്വദേശി സലീമാണ് അറസ്റ്റിലായത്.ബുധനാഴ്ച പുലർച്ചെയാണ് പ്രതി പത്ത് ലിറ്റർ ഡീസൽ മോഷ്ടിച്ചത്.

സലീം ബസിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നത് കണ്ട സഹപ്രവർത്തകൻ മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്.

Related Articles

Latest Articles