Wednesday, May 15, 2024
spot_img

സാദിഖ് പോപ്പുലർ ഫ്രണ്ടിന്റെ ‘റിപ്പോർട്ടർ’!!ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് ഇയാളായിരുന്നുവെന്ന് എൻഐഎ

കൊല്ലം : പിടികൂടിയ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് മുഹമ്മദ് സാദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സാദിഖ് പോപ്പുലർ ഫ്രണ്ടിന്റെ ‘റിപ്പോർട്ടർ’ ആണെന്ന് എൻഐഎ വ്യക്തമാക്കി. ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നതായിരുന്നു ഇയാളുടെ ചുമതല.ഇയാൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് ഹിറ്റ് സ്ക്വാഡ് ആക്രമണം നടത്തുന്നതെന്നും എൻഐഎ കണ്ടെത്തി.

ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ സാദിഖിന്റെ കൊല്ലത്തെ വീട്ടിൽനിന്ന് നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തിരുന്നു. ഇയാളുടെ വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും പിടികൂടിയിരുന്നു.

Related Articles

Latest Articles