Monday, January 5, 2026

വെങ്കി‌ടേശ്വരനെ കാണാം; തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍,അറിയേണ്ടതെല്ലാം

ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രം. കേരളത്തില്‍ നിന്നടക്കം പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും വെങ്കിടേശ്വര ദര്‍ശനത്തിനായും പ്രാര്‍ത്ഥനകള്‍ക്കും പൂജകളില്‍ പങ്കെടുക്കുവാനായുമെല്ലാം ഇവിടെയെത്തുന്നത്. ഉത്സവദിവസങ്ങളിലും പ്രത്യേക പൂജകളും മറ്റുമുള്ള ദിവസങ്ങളിലും ഒരു ലക്ഷം വരെ വിശ്വാസികള്‍ തിരുപ്പതി സന്ദര്‍ശിക്കുന്നു. ഇത്രയും ആളുകള്‍ എത്തിച്ചേരുന്ന ഇ‌ടമായതിനാല്‍ ഇവിടുത്തെ ദര്‍ശനം നടത്തുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ടിക്കറ്റ് നേരത്തെ എടുത്താല്‍ പോലും ചിലപ്പോള്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രമേ ദര്‍ശനം സാധ്യമാകൂ.

Rs.300 ദര്‍ശന്‍ എന്നും ശീഘ്ര ദര്‍ശന്‍ എന്നു സ്പെഷ്യല്‍ എന്‍‌ട്രി ദര്‍ശന്‍ അറിയപ്പെടുന്നു. ഇത് നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണുള്ളത്. ഓഫ്ലൈന്‍ ബുക്കിങ് ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ വലിയ ഡിമാന്‍ഡ് ഇതിനുള്ളതിനാല്‍ നേരത്തെ ബുക്ക് ചെയ്യുന്നതാവും നല്ലത്.
സ്പെഷ്യല്‍ എന്‍‌ട്രി ദര്‍ശന്‍ ബുക്ക് ചെയ്തു വരുന്നവര്‍ എടിസി പാര്‍ക്കിങ് ഏരിയയിലാണ് റിപ്പോര്‍‌ട്ട് ചെയ്യേണ്ടത്. ബുക്ക് ചെയ്തിരിക്കുന്ന കൃത്യം സമയത്തു തന്നെ എത്തേണ്ടതാണ്. പ്രവേശന സമയ്തത് ബുക്ക് ചെയ്യുമ്പോള്‍ നല്കിയ തിരിച്ചറിയല്‍ രേഖയുടെ അസല്‍ ഇവിടെ കാണിക്കേണ്ടതാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖ കാണിക്കണം. പാദരക്ഷകള്‍ ധരിക്കുവാന്‍ അനുമതിയില്ല.

ഒരു വയസ്സില്‍ താഴെ കുട്ടികളെയും കൂട്ടിയുള്ള സ്പെഷ്യല്‍ എന്‍ട്രി ദര്‍ശനം ആണിത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ 11 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഇതിനുള്ള സമയം. വൈകുണ്‌ഠം ക്യൂ കോംപ്ലക്സ്-1 നും ഹതിരാംജി മഠത്തിനും ഇടയിലുള്ള സുപദത്തിലാണ് ഇതിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഈ ദര്‍ശനം സൗജന്യമാണ്

Related Articles

Latest Articles