Saturday, October 24, 2026

ഖജനാവിൽ കയ്യിട്ടുവാരൽ ; പതിവ് തെറ്റിക്കാതെ പിണറായി തന്നെ മുന്നിൽമന്ത്രിമാരുടെ ചികിത്സയ്ക്കായി പൊടിച്ചത് 1.52 കോടി

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ഇക്കൊല്ലവും ഖജനാവിൽ കയ്യിട്ടുവാരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ.1.52 കോടി രൂപയാണ് മന്ത്രിമാരുടെ ചികിത്സയ്ക്കായി ചിലവഴിച്ചത്.ഇതിൽ ഏറ്റവും കൂടുതൽ പൈസ ചെലവിട്ടത് മുഖ്യൻ പിണറായി വിജയൻ തന്നെ.വിദേശത്ത് പോയി ചികിത്സിച്ചത് ഉൾപ്പടെ 77.4 ലക്ഷം രൂപയാണ് ഖജനാവിൽനിന്ന് കൈപ്പറ്റിയത്.

അതെസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ സമയത്തും ഖജനാവിൽ നിന്ന് പൈസ പൊട്ടിക്കാൻ മന്ത്രിമാർ കാണിച്ച ഉത്സാഹത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങൾ ഇതിനോടകം തന്നെ ഉയരുന്നുണ്ട്.മറ്റ് മന്ത്രിമാരിൽ കെ. കൃഷ്ണൻകുട്ടിയാണ് കൂടുതൽ തുക കൈപ്പറ്റിയത്. 30.59 ലക്ഷം രൂപയാണ് അദ്ദേഹം കൈപ്പറ്റിയത്. മന്ത്രിമാരെ കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 1.34 ലക്ഷവും ചികിത്സയ്ക്കായി ചിലവഴിച്ചു .വിവരകാശരേഖ പുറത്ത്‌വന്നതോടെയാണ് മന്ത്രിമാരുടെ ചികിത്സയ്ക്കായി ചിലവഴിച്ച കണക്കുകൾ ഇപ്പോൾ അറിഞ്ഞത് .

Related Articles

Latest Articles