Friday, January 9, 2026

ഒരു ഇടവേളയ്ക്ക് ശേഷം ദിലീപും മീനാക്ഷിയും ഒന്നിച്ച് തൃശൂരിൽ: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

താരങ്ങളുടെയും താര പുത്രിമാരുടെയും ചിത്രങ്ങൾക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിലൊരാളാണ് മീനാക്ഷി ദിലീപ്. സോഷ്യൽമീഡിയയിൽ മീനാക്ഷി സജീവമല്ലെങ്കിലും താരത്തിന്റെ എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ അച്ഛനൊപ്പമുള്ള താരപുത്രിയുടെ പുതിയ ചിത്രവും അത്തരത്തില്‍ വൈറലാകുകയാണ്. തൃശൂരിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയാണിതെന്നാണ് സൂചന.

അനാര്‍ക്കലി വസ്ത്രത്തില്‍ അതീവ സുന്ദരിയായ മീനാക്ഷിയാണ് ചിത്രത്തിലുള്ളത്. വെള്ള മുണ്ടും ഷര്‍ട്ടുമാണ് ദിലീപിന്റെ വേഷം. കാവ്യയേയും മാമാട്ടിയേയും കാണുന്നില്ലല്ലോ, ഇവര്‍ എവിടെപ്പോയെന്നാണ് ചിത്രം വൈറലായതിന് പിന്നാലെ ആരാധകരുടെ ചോദ്യം. അതേസമയം, മീനാക്ഷി സിനിമയിലേക്ക് വരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഡോക്ടറാകാനായിരുന്നു താരപുത്രിക്ക് ഇഷ്ടം.

Related Articles

Latest Articles