changes in charges against dileep.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രണ്ടു ദിവസത്തിനുള്ളില്‍ ദിലീപിന് നോട്ടീസ് നൽകും.
ദിലീപുമായി അടുപ്പമുള്ള രണ്ട് സ്ത്രീകളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. പ്രതിയുമായി വളരെ അടുപ്പമുള്ള നടിയെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. സീരിയല്‍ നിര്‍മ്മാതവായ മറ്റൊരു യുവതിയെയും ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയിരുന്ന ഇവരാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് അന്വേഷണസംഘം പറഞ്ഞു. ദിലീപുമായി ബന്ധമുള്ള മറ്റു സിനിമാതാരങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ഉദ്ദേശം.
ദിലീപിന്റെ മൊബൈലില്‍ നിന്നും കണ്ടെത്തിയ വിവരങ്ങൾ അടിസ്ഥാനമാക്കി മുന്‍കാല നായികയായിരുന്ന നടിയെയും ചോദ്യം ചെയ്യും. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇവരുടെ വാട്സ്‌ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായി സായ് ശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ചാറ്റിൽ ഉണ്ടായിരുന്നെന്നും ദിലീപിന്റെ നിര്‍ദേശപ്രകരം ഇതെല്ലാം നശിപ്പിച്ചെന്നും സായ് ശങ്കറിന്റെ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…