ദില്ലി: മയൂർവിഹാർ ഫേസ്-3 ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക ഉത്സവത്തിന്റെ ഭാഗമായി വർഷംതോറും നടത്താറുള്ള ഡൽഹി ഹിന്ദുമത കൺവൻഷൻ 30നു വൈകിട്ട് 6.30ന് അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തും. ശ്രീ അയ്യപ്പ സേവാസമിതി പ്രസിഡന്റ് എം.ഡി. ജയപ്രകാശ് അധ്യക്ഷനാവും.
മേയ് 1നു വൈകിട്ട് 6ന് ദില്ലി-എൻസിആറിലെ ക്ഷേത്രം ഭാരവാഹികളെയും ഹൈന്ദവ സംഘടനാ ഭാരവാഹികളെയും ആദരിക്കും. 6.30ന് സമാപന സമ്മേളനം ഡൽഹി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി നിജാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. എം.ഡി. ജയപ്രകാശ് അധ്യക്ഷത വഹിക്കും. ഡോ. സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തും.
ദില്ലി എൻഎസ്എസ് പ്രസിഡന്റ് എം.കെ.ജി. പിള്ള, എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി സി.കെ. പ്രിൻസ്, ഡൽഹി മലയാളി വിശ്വകർമ സഭ ജനറൽ സെക്രട്ടറി കെ.ആർ. ശശികുമാർ, ‘ഗായത്രി’ സെക്രട്ടറി ഇ.ആർ. നന്ദകുമാർ, ശ്രീഅയ്യപ്പ സേവാസമിതി ട്രഷറർ എസ്.എൻ. ഹരികുമാർ എന്നിവർ പങ്കെടുക്കും. മഹാസമ്മേളത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി കൺവീനർ എ.കെ. ബാലകൃഷ്ണൻ അറിയിച്ചു.

