Sunday, September 20, 2026

ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി ക്രിസ്ത്യന്‍ പെണ്‍കുട്ടി മതംമാറി ഗള്‍ഫില്‍; ഇരുട്ടില്‍ തപ്പി പോലീസ്

അബുദാബി: ഡല്‍ഹിയില്‍ നിന്ന് കാണാതായ ക്രിസ്ത്യന്‍ പെണ്‍കുട്ടി മതംമാറിയ ശേഷം ഗള്‍ഫിലെത്തി. ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളജിലെ ഇരുപത്തൊന്നു വയസുള്ള അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് മുസ്ലീമിലേക്ക് മതംമാറ്റി ഗള്‍ഫിലെത്തിച്ചിരിക്കുന്നത്. ലൗ ജിഹാദിന്‍റെ ഇരയാണെന്ന രക്ഷിതാക്കളുടെ ആരോപണത്തെ ശരിവെയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ പെരുമാറ്റം. വീട്ടില്‍ നിന്ന് ഇറങ്ങിപോയത് ഇസ്ലാംമതത്തിലേക്കാണെന്ന് പെണ്‍കുട്ടി പറയുന്നു. മുസ്ലീ മതമൗലിക വാദികളായ ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയവണ്ണാണ് ഗള്‍ഫിലെത്തിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പര്‍ദ്ദ അണിഞ്ഞെത്തിയ പെണ്‍കുട്ടി ഒമ്പത് മാസത്തോളമായി ഒരു മുസ്ലീം ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തിനായാണ് മതംമാറിയതെന്നും സമ്മതിക്കുന്നുണ്ട്.

മുഹമ്മദ് സിദ്ദിഖി എന്നയാളാണ് പ്രണയം നടിച്ച് മസ്തിക പ്രക്ഷാളനം നടത്തി പെണ്‍കുട്ടിയെ കടത്തിയതെന്നു ഡല്‍ഹി പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ താമസമാക്കിയ ക്രൈസ്തവ ദമ്പതികളുടെ രണ്ടു മക്കളിലൊരാളായ പെണ്‍കുട്ടി പതിവുപോലെ കഴിഞ്ഞ ആഴ്ച കോളജിലേക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയതാണ്.

രാത്രിയായിട്ടും കാണാതായതോടെ എയിംസില്‍ നഴ്‌സായ അമ്മയും സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന പിതാവും ഇവരുടെ മകനും പരിഭ്രാന്തരായി അന്വേഷണം ആരംഭിക്കുകയായിരിന്നു. ഇടവകക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാപക അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. വാട്‌സ്ആപ് ഗ്രൂപ്പുകളിലും കുട്ടിയുടെ ഫോട്ടോ സഹിതം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

ഉന്നത നേതാക്കളും സഭാ നേതൃത്വവും ശക്തമായ ഇടപെടല്‍ നടത്തിയതിനാല്‍ പോലീസ് ഉടന്‍തന്നെ അന്വേഷണം ആരംഭിക്കുകയായിരിന്നു. പെണ്‍കുട്ടി രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പു വരെ നല്‍കി. എന്നാല്‍ പോലീസില്‍ പരാതി കിട്ടുന്നതിനു മണിക്കൂറിനു മുന്പ് ഈ പെണ്‍കുട്ടി അബുദാബിയിലേക്ക് വിമാനം കയറിയിരുന്നു. പോലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്നയാളെക്കുറിച്ചു വിവരം കിട്ടിയത്.

ലൗ ജിഹാദിന്‍റെ കൈകള്‍ സ്വന്തം വീട്ടിലെത്തിയെന്ന് അവര്‍ സംശയിച്ചിരുന്നില്ല. രാവിലെ വീട്ടില്‍ നിന്നിറങ്ങിയശേഷം പെണ്‍കുട്ടി മെട്രോ ട്രെയിനില്‍ കയറി എവിടെയൊക്കെയോ കറങ്ങി. ആരെയൊക്കെ കണ്ടിരുന്നുവെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്. രാജ്യം വിട്ടു പോകുന്നതിനു മുന്പ് അമ്മയോടു സംസാരിച്ച പെണ്‍കുട്ടി ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു. സിം കാര്‍ഡും മാറ്റി. മൊബൈല്‍ ഫോണ്‍ തിരിച്ചറിയാനുള്ള നമ്പര്‍ പ്രിന്റ് ചെയ്തിട്ടുള്ള കവര്‍ പോലും നശിപ്പിക്കുകയോ, കൂടെ എടുത്തുകൊണ്ടുപോകുകയോ ചെയ്തിരുന്നു. ശക്തമായ നിര്‍ദ്ദേശവും ഇടപെടലുകളും പെണ്‍കുട്ടിക്ക് ലഭിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

Related Articles

Latest Articles