Sunday, May 19, 2024
spot_img

പഴനി പീഡനക്കേസിൽ വൻ ട്വിസ്റ്റ്; പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ല, നിർണ്ണായക വിവരങ്ങൾ പുറത്ത്

തലശ്ശേരി: പഴനി പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വൈരുധ്യങ്ങളുണ്ട്. തമിഴ്‌നാട് പോലീസ് സംഘം അന്വേഷണത്തിനായി തലശ്ശേരിയിൽ എത്തി. പരാതിക്കാരിയായ സ്ത്രീയുടെ ശരീരത്തിൽ കാര്യമായ മുറിവുകളില്ലെന്ന് റിപ്പോർട്ട് ലഭിച്ചു. മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായിത്തന്നെ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

എന്നാൽ കേസിൽ പരാതിക്കാർക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ മുത്തു രംഗത്തെത്തിയിരുന്നു. പരാതിക്കാരായ യുവതിയും ഭർത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്നായിരുന്നു ലോഡ്ജ് ഉടമയുടെ ആരോപണം. ആറാം തീയതി പോലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ലോഡ്ജ് ഉടമ ഉന്നയിച്ചിരുന്നു. അതേസമയം ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കുന്നുണ്ടെന്ന് ഡിഐജി വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles