Monday, May 6, 2024
spot_img

ബീഹാർ വിമാനത്താവളത്തിൽ ജെഡിയു എംഎൽസി ദിനേശ് സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ് ; ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു

പട്ന : ദില്ലിയിൽ നിന്ന് പട്‌നയിലെത്തിയ ജനതാദൾ (യുണൈറ്റഡ്) എംഎൽസി ദിനേഷ് സിങ്ങിനെ വിമാനത്താവളത്തിൽ ആദായനികുതി വകുപ്പ് തടഞ്ഞുവച്ചു. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനത്താവളത്തിന് പുറത്ത് വിട്ടത് . വിഷയവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല.

, “ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിച്ചെങ്കിലും . ഒന്നും കണ്ടെത്താനായില്ല. ഞാൻ എത്തുന്നതിന് മുമ്പ് അവർ പട്‌ന എയർപോർട്ടിൽ ഉണ്ടായിരുന്നു.എം‌എൽ‌സി ദിനേശ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചതായും ദിനേശ് സിംഗ് പറഞ്ഞു. “ടീം അവർക്കാവശ്യമുള്ളത് ചോദിച്ചു. അവരുടെ ചോദ്യം ചെയ്യലിന് ശേഷം ഞാൻ സ്ഥലം വിട്ടു. ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താനായില്ല,” എംഎൽസി ദിനേശ് സിംഗ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles