Sunday, May 19, 2024
spot_img

ഭയാനകമായ വെളിപ്പെടുത്തലുമായി സംവിധായകൻ ഭദ്രൻ

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് ആസൂത്രണം ചെയ്യുന്നത് കൊള്ളിവയ്പും കൊലപാതകങ്ങളും ? തുറന്നടിച്ച് സംവിധായകൻ ഭദ്രൻ | DIRECTOR BHADRAN

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു. മഴ മാറി നിന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 2200 ഘനയടിയാണ്. എന്നാൽ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് ഉയർന്നാൽ സ്പിൽവേയിലൂടെ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് ഇന്നലെ ചേർന്ന ഉന്നതാധികാര സമിതിയോഗത്തിൽ തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീംകോടതിയുടെ തീരുമാനവും നിർണായകമാണ്. ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ കൈക്കൊള്ളേണ്ട എല്ലാ നടപടികളും ഇടുക്കി ജില്ലാഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീംകോടതി നിർദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവിൽ 137.6 അടിയാണ് ഡാമിലെ ജലനിരപ്പ്. സെക്കൻഡിൽ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതിൽ 2077 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

ഡീകമ്മീഷൻ എന്ന ആവശ്യത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ. മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ ചെയ്യുക എന്ന യാഥാർഥ്യത്തെ എനിക്ക് മറിച്ച് പറയാൻ കഴിയില്ലേങ്കിലും അതിന് മറ്റൊരു വശമുണ്ടെന്ന് പറയുകയാണ് ഭദ്രൻ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

Related Articles

Latest Articles