Saturday, September 26, 2026

കമൽ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു: യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമസംവിധായകനും സിപിഎം സഹയാത്രികനുമായ കമലിനെതിരെ പീഡന ആരോപണവുമായി യുവതി. കമലിനെതിരേ യുവനടി ഉയര്‍ത്തിയ ബലാത്സംഗ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കമല്‍ നായിക വേഷം വാഗ്ദാനം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. കമലിന്റെ ഔദ്യോഗികവസതിയില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നുണ്ട്.

കമല്‍ സ്വന്തം കൈപ്പടയില്‍ 2019 ഏപ്രില്‍ മുപ്പതിന് എഴുതി നല്‍കിയ കത്തും യുവതി പുറത്തുവിട്ടു. പോസ്റ്റ് റിമൂവ് ചെയ്യണമെന്ന ഭീഷണി വേണ്ടെന്നും പോസ്റ്റ് പിന്‍വലിക്കില്ലെന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് നടിമാരെ കമല്‍ ‘ആമി’യുടെ ചിത്രീകരണവേളയില്‍ പീഡിപ്പിച്ചതായി വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ….

പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി താന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷത്തിലഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു. ഇതോടെ പീഡനപരാതി ഒതുക്കാന്‍ യുവനടിയെ പ്രലോഭിപ്പിക്കാന്‍ വേണ്ടി കമല്‍ എഴുതിയതാണ് കത്തെന്ന് വ്യക്തമാവുകയാണ്. ഇതോടെ സമൂഹ മാധ്യമങ്ങൾ കമലിനെതിരെ പൊങ്കാലയിടുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles