Monday, June 17, 2024
spot_img

ഇതിൽ അജു കോഴിയാകുമെന്ന് കരുതിയില്ല: പ്രതിഫലം നൽകിയിട്ടും വാങ്ങിയില്ല; വെളിപ്പെടുത്തലുമായി സണ്ണിയുടെ സംവിധായകൻ

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്‌ത സണ്ണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വലിയ ജനപിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ജയസൂര്യയുടെ സണ്ണി (Sunny Movie) എന്ന കഥാപാത്രം മാത്രമാണ് കാമറയ്ക്കു മുന്നിലെത്തുന്നത്. മറ്റുള്ള കഥാപാത്രങ്ങളെല്ലാം ശബ്‌ദസാന്നിധ്യത്തിലാണ് എത്തുന്നത്. ചിത്രത്തിൽ കോഴി എന്ന കഥാപാത്രമായി അജു വർ​ഗീസാണ് (Aju Varghese) എത്തിയതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു. എന്നാൽ പ്രതിഫലം പോലും വാങ്ങാതെയാണ് ചിത്രത്തിനായി അജു സഹകരിച്ചത് എന്നാണ് രഞ്ജിത്ത് ശങ്കർ പറയുന്നത്. ഈ കഥാപാത്രത്തിനായി മറ്റൊരു നടനെയാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ആ നടന് അസൗകര്യം വന്നതോടെ അജുവിനെ വിളിക്കുകയായിരുന്നു. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ നിന്നുവന്നാണ് ചിത്രത്തിന് അജു ഡബ്ബു ചെയ്തത് എന്നും രഞ്ജിത് വ്യക്തമാക്കി.

രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് വായിക്കാം

സണ്ണി ഒറ്റയ്ക്കാണ് എങ്കിലും ഒറ്റക്ക് ഒരു സിനിമ ചെയ്യുക എന്നത് വളരെ വളരെ പ്രയാസകരമാണ്. പരസ്പരം ഉള്ള വിശ്വാസം,കൂടെയുണ്ടാവും എന്നുറപ്പുള്ള സുഹൃത്തുക്കൾ ഒക്കെ വളരെ വലിയ ഒരു ധൈര്യമാണ്.
അജു എനിക്ക് അത് പോലെ ഒരു ധൈര്യമാണ്. സണ്ണിയിലെ കോഴി അജു ആവും എന്ന് ഞാൻ കരുതിയതല്ല. ഒരു പുതിയ കോമ്പിനേഷൻ എന്ന നിലയിൽ മറ്റൊരാളെ ആണ് ഷൂട്ടിംഗ് സമയത്ത് തീരുമാനിച്ചത്.

ഡബ്ബിംഗ് സമയത്ത് അദ്ദേഹം ചെറിയ അസൗകര്യം പറഞ്ഞപ്പോ മറ്റാര് എന്നാലോചിച്ചു. അജുവിൻ്റെ മുഖം പെട്ടെന്ന് തെളിഞ്ഞു. കാര്യം പറഞ്ഞു മെസ്സേജ് അയച്ചപ്പോൾ അജു പറഞ്ഞു ഇപ്പൊ വരാം,ഇവിടെ നിന്ന് സ്റ്റുഡിയോ എത്താനുള്ള സമയം.രണ്ടു പടത്തിൻ്റെ ഷൂട്ടിംഗിന് ഇടയിൽ നിന്നാണെന്ന് ഓർക്കണം.

കോഴി എന്ന ഫോൺ ക്ലോസപ്പ് ഇല് മറ്റൊരു നടൻ്റെ ഫോട്ടോ കണ്ടിട്ടും ഒന്നും പറയാതെ വളരെ മനോഹരമായി അജു ഡബ് ചെയ്തു. ചെറിയ തെറ്റുകൾ ചെയ്യാൻ ഒരു മടിയും കൂടാതെ വീണ്ടും രണ്ടു പ്രാവശ്യം വീണ്ടും വന്നു. പ്രതിഫലം കൊടുത്തപ്പോൾ വാങ്ങിക്കാൻ കൂട്ടാക്കാതെ ആവശ്യം
വരുമ്പോ കടമായി ചോടിച്ചോളം എന്ന് തമാശ പറഞ്ഞു.

Related Articles

Latest Articles