Sunday, May 26, 2024
spot_img

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു: വരൻ ഈ തെലുങ്ക് സംവിധായകൻ

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകത്തെങ്ങും ആരാധകരെ നേടിയെടുത്ത നടിയാണ് അനുഷ്‌ക ഷെട്ടി. ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയ താരം അനുഷ്‌ക ഷെട്ടിയുടെ(anushka shetty) വിവാഹവാർത്തകളാണ് വൈറലാകുന്നത്. പ്രമുഖ തെലുങ്ക് സംവിധായകനുമായാണ് വിവാഹമെന്നാണ് റിപ്പോർട്ട്. അതേസമയം 39കാരിയായ അനുഷ്‌ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് ഈ വര്‍ഷം മേയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാൽ ഇപ്പോൾ തെലുങ്കില്‍ തന്റെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനെ ചേര്‍ത്താണ് പുതിയ വാര്‍ത്തകള്‍ എത്തുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ ഇതുവരെ വിവാഹ വാർത്തയോട് പ്രതികരിക്കാന്‍ അനുഷ്‌ക തയ്യാറായിട്ടില്ല. നേരത്തെയും നിരവധി സെലിബ്രറ്റികളെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയതിന്റെ പശ്ചാത്തലത്തിൽ നടിതന്നെ സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകായാണ് ആരാധകർ. പിന്നീട് ദക്ഷിണേന്ത്യയിലെ ക്രിക്കറ്റ് താരവുമായി പ്രണയമാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വിവാഹിതയാകുമ്പോള്‍ എ്ല്ലാവരെയും അറിയിക്കുമെന്നായിരുന്നു നടിയുടെ പ്രതികരണം

അതേസമയം ബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതരാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ വാർത്തകൾ നിഷേധിച്ച് അനുഷ്‌ക്ക തന്നെ രംഗത്ത് എത്തിയിരുന്നു. 2022ല്‍ അനുഷ്‌കയുടെ വിവാഹത്തിന് സാധ്യതയുണ്ടെന്ന് പ്രമുഖ ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പ്രവചിച്ചിരുന്നു. ജാതകമനുസരിച്ച് 2023 ഓടെ അവര്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും ജ്യോതിഷി പ്രവചിച്ചിരുന്നു.

Related Articles

Latest Articles