Thursday, May 30, 2024
spot_img

ദുരന്തനിവാരണം; ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ചയുണ്ടെങ്കില്‍ അപകടമില്ലാതെ എങ്ങനെ പരിഹരിക്കാം ? പാഠങ്ങള്‍ പഠിപ്പിച്ച് അഗ്‌നിശമന സേനയുടെ മോക്ക് ഡ്രില്‍

ആലപ്പുഴ: വീട്ടിലെ ഗ്യാസ് സിലിണ്ടറിന് ചോര്‍ച്ചയുണ്ടെങ്കില്‍ അപകടമില്ലാതെ അതെങ്ങനെ പരിഹരിക്കാം? തീപിടിത്തം ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടാം? ഇങ്ങനെ വിവിധ അപകടസാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്നും അപകടത്തിന്റെ തീവ്രത എങ്ങനെ കുറയ്ക്കാമെന്നും വിദ്യാര്‍ഥികള്‍ക്ക് ലളിതമായി വിശദീകരിച്ച് നല്‍കി അഗ്‌നിശമന സേനയുടെ മോക്ക് ഡ്രില്‍. ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനചാരണത്തിന്റെ ഭാഗമായി അഗ്‌നിശമന സേന മോക്ക് ഡ്രില്‍ നടത്തിയത്.

ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ ഉപയോഗിച്ച് തീ അണയ്ക്കുന്ന വിധം, തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷ, സി.പി.ആര്‍ ഇവ നല്‍കുന്നതിനെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ് എന്നിവയും നടത്തി. അഗ്‌നിശമന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവര്‍ത്തന രീതിയും വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു നല്‍കി.

ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ബി. പ്രദീപ്, ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജെ യേശുദാസ്, പ്രധാനാധ്യാപിക ഷീല ആന്റോ, അഗ്‌നി ശമന സേനാംഗങ്ങള്‍, തുടങ്ങിയവര്‍ ബോധവത്കരണ ക്ലാസ്സിനും മോക്ക് ഡ്രില്ലിനും നേതൃത്വം നല്‍കി.

Related Articles

Latest Articles