Sunday, May 5, 2024
spot_img

പേവിഷ ബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍;’വാക്‌സിന്‍ നല്‍കിയതിൽ പിഴവ് സംഭവിച്ചിട്ടില്ല’

പാലക്കാട്; നാലു ഡോസ് റാബിസ് വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം സംസ്ഥാനത്ത് വലിയ രീതിയിലാണ് ആശങ്ക ഉയര്‍ത്തിയത്. പ്രസ്തുത സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പെണ്‍കുട്ടി പേവിഷബാധയേറ്റ് മരിക്കുവാനുള്ള കാരണം വാക്‌സിന്റെ അപാകതയല്ലെന്നും ഡിഎംഒ പറഞ്ഞു. പട്ടി കടിച്ചപ്പോള്‍ സംഭവിച്ച മുറിവിന്റെ ആഴം കൂടിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നും മെഡിക്കൽ ഓഫീസര്‍ ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിക്ക് കൃത്യസമയത്ത് നാല് ഡോസ് വാക്സിന്‍ നല്‍കിയിരുന്നു. എന്നാല്‍ മുറിവ് വളരെ ആഴത്തിലായിരുന്നു. അത് കാരണാമാകാം പേ വിഷബാധയേറ്റ് മരിച്ചതെന്നും ഡിഎംഒ പറഞ്ഞു. കടിച്ചത് വളര്‍ത്തുപട്ടിയായിരുന്നില്ല. അതിന് വാക്സിന്‍ നല്‍കിയിരുന്നില്ലെന്നും ഡിഎംഒ വ്യക്തമാക്കി. അതല്ലാതെ വാക്‌സിന്‍ നല്‍കിയ കാര്യത്തില്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും ഡിഎംഒ പറഞ്ഞു.

Related Articles

Latest Articles