Sunday, September 27, 2026

വിഘ്നങ്ങളകലാന്‍ ഗണേശ സ്തുതി! ഗണപതി ഭഗവാനെ വന്ദിക്കേണ്ടതിങ്ങനെ…

ഗണപതിക്ക് മുന്നില്‍ ഏത്തമിടുന്നത് നാമൊക്കെയും ചെയ്യുന്ന ആരാധനാ രീതികളില്‍ ഒന്നാണ്. ഈ സമ്പ്രദായം കേരളത്തില്‍ മാത്രമല്ല. ഭാരതമൊട്ടുക്കും പൗരാണിക കാലംതൊട്ടുതന്നെ നില്‍നില്‍ക്കുന്ന ഒന്നാണ്.

‘വലം കയ്യാല്‍ വാമശ്രവണവുമിട കൈവിരലിനാല്‍
വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയില്‍
നിലം കൈമുട്ടാലെ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്‌നം ഗണപതേ!’

മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്, ഏത്തമിടേണ്ടത്. അതായത്, വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച്‌ ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല്‍, ഗണപതി സന്നിധിയില്‍ പ്രധാനവുമാണ്. ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച്‌ നില്‍ക്കണം.

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്. ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്.

സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. ഇതിനൊപ്പം ഞൊട്ടയുടെ ശബ്ദം കേള്‍ക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണെന്നാണ് വിശ്വാസം.

Related Articles

Latest Articles