Sunday, October 25, 2026

ദീപാവലി സീസൺ തൊട്ടരികിൽ; ഈ ആറ്‍ സാധനങ്ങൾ യാത്രയിൽ കരുതരുത് !! പ്രധാന യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ

ഈ ദീപാവലി സീസണിലേക്ക് കടക്കുന്നതിനിടെ യാത്രക്കാർക്കായി പ്രധാന യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. സുരക്ഷ മുൻനിർത്തി ചില സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുതെന്നാണ് നിർദേശം. അപകടങ്ങൾ തടയുകയും ഉത്സവകാലത്തെ തിരക്ക് യാതൊരുവിധ അനിഷ്ട സംഭവങ്ങൾക്കും ഇടയാക്കുന്നില്ലെന്ന് ഉറപ്പാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം

പടക്കങ്ങൾ,മണ്ണെണ്ണ,ഗ്യാസ് സിലിണ്ടറുകൾ,സ്റ്റൗ,തീപ്പെട്ടി,സിഗരറ്റ് എന്നിവ ട്രെയിനിൽ കൊണ്ട് പോകരുതെന്നാണ് നിർദേശം. ഇവയിൽ പലതും എളുപ്പത്തിൽ തീപിടിക്കുന്നവയോ കത്തുന്നവയോ ആണ്. പരിമിതമായ വെന്റിലേഷനും ലോഹമോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള പ്രതലങ്ങളുമുള്ള ട്രെയിനിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ ഒരു ചെറിയ തീപ്പൊരിയിൽ നിന്നുപോലും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണ്.

ഇതിന് പുറമെ തിരക്ക് ഒഴിവാക്കാനായി ദില്ലി, ബാന്ദ്ര ടെർമിനസ്, ഉധ്‌ന, സൂറത്ത് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്ഥിരം ഹോൾഡിങ് ഏരിയകൾ നിർമിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിനായി നേരത്തെ എത്തണമെന്നും ബോർഡിങ്ങിന് മുൻപ് ടിക്കറ്റിങ്, സുരക്ഷാ പരിശോധനകൾ എന്നിവ പൂർത്തിയാക്കാൻ വലിയ സ്റ്റേഷനുകളിലെ ഹോൾഡിങ് ഏരിയകൾ ഉപയോഗിക്കണമെന്നും ഇന്ധനവുമായി ബന്ധപ്പെട്ട രൂക്ഷമായ ഗന്ധമോ പുകയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും റെയിൽവേ അറിയിച്ചു.

Related Articles

Latest Articles